/kalakaumudi/media/post_banners/7707d7c745452f34c0956d9f1f51f76926bc5452e51c727ce4d5bf234e9413e9.jpg)
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് വ്യാപാരം. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,475 രൂപയിലും പവന് 43,800 രൂപയിലുമാണ് തിങ്കളാഴ്ച്ച വ്യാപാരം നടന്നത്. മൂന്നു ദിവസം കൊണ്ട് പവന് കുറഞ്ഞത് 400 രൂപയാണ്.
അതെ സമയം മാര്‍ച്ച് 18,19 തീയതികളിലായിരുന്നു സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് ഉണ്ടായത്. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വില ഗ്രാമിന് 5,530 രൂപയും പവന് 44,240 രൂപയുമായിരുന്നു സ്വര്‍ണവില. രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ബോണ്ട് യീല്‍ഡ് മുന്നേറ്റം ഇന്നലെ സ്വര്‍ണത്തിനും തിരുത്തല്‍ നല്‍കി. രാജ്യാന്തര സ്വര്‍ണ വില 1971 ഡോളറില്‍ പിന്തുണ നേടി.