/kalakaumudi/media/post_banners/bcf9a1a1714b0c898f26bbcfad0cbb9905e12ab5b1757f2ac52b3fd13df7294f.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. തിങ്കളാഴ്ച ഗ്രാമിന് 15 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5635 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 45,080 രൂപയുമായി.
18 കാരറ്റ് സ്വർണത്തിന് വില പത്ത് രൂപ കുറഞ്ഞ് ഗ്രാമിന് 4670 രൂപയായി.
ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്നത്തെ സ്വർണവില.