/kalakaumudi/media/post_banners/8a9fbe88c57fc21ab67b1ea530b0ff307fa4dbd46231ea8050c5f999b1d81bd7.jpg)
മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ആണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,505 രൂപയിലും പവന് 44,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,515 രൂപയിലും പവന് 44,120 രൂപയിലുമാണ് ശനിയാഴ്ച മുതല്‍ വ്യാപാരം നടന്നത്.
ഈ മാസം 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഓഗസ്റ്റ് 3,4 തീയതികളില്‍ രേഖപ്പെടുത്തിയ ഗ്രാമിന് 5,495 രൂപയും പവന് 43,960 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ബോണ്ട് യീല്‍ഡ് വീണ്ടും തിരികെ കയറുന്നത് സ്വര്‍ണത്തിന് ക്ഷീണമാണ്. രാജ്യാന്തര സ്വര്‍ണ അവധി വില 1970 ഡോളറില്‍ താഴെയാണ് തുടരുന്നത്. അമേരിക്കന്‍ പണപ്പെരുപ്പക്കണക്കുകള്‍ സ്വര്‍ണവിലയിലും വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് കാരണമായേക്കാം.