/kalakaumudi/media/post_banners/3a2751d25d9516c16edcea2c15f3435242fddb1699669dbdc5f91df1d0cdc00b.jpg)
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്.തിങ്കളാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധനവ്.ഇതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ ഔദ്യോഗിക വില 5335 രൂപയിലെത്തി. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 42,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1852 ഡോളര്‍ എത്തിയതിനു പിന്നാലെയാണ് സംസ്ഥാനത്ത് സ്വർണവില ഉയർന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 5315 രൂപയിലും പവന് 42,520 രൂപയുമായിരുന്നു.
ഒക്ടോബര്‍ 5 നാണ് സംസ്ഥാനത്ത് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയായ 41,920 രൂപയിലേക്ക് സ്വര്‍ണ വില എത്തിയത്. ഇതിന് ശേഷം തുടര്‍ച്ചയായി സ്വര്‍ണ വില ഉയരുകയാണ്. ഒക്ടോബര്‍ ആറിനും ഏഴിനും സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം രേഖപ്പെടുത്തി.