/kalakaumudi/media/post_banners/7575922b4d7ca5dfe7f1ccad4e6551dda524a42379191f646f9c27788bae08d2.jpg)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ബുധനാഴ്ച ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 5,500 രൂപയിലെത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 120 രൂപ കൂടി 44,000 ല്‍ എത്തി. പതിനെട്ട് കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 10 രൂപ കുറഞ്ഞ് 4558 രൂപയായി.
തുടര്‍ച്ചയായി സ്വര്‍ണവിപണിയിലുണ്ടായ ഉയര്‍ച്ചയ്ക്ക് പിന്നാലെ ചൊവ്വാഴ്ചയാണ് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചയും ഗ്രാമിന് 15 രൂപയുടെ താഴ്ച്ചയാണ് സ്വര്‍ണവിലയിലുണ്ടായത്.കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വര്‍ണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണര്‍വ് ലഭിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20% ത്തോളം വ്യാപാരമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര സ്വര്‍ണ്ണവില 2011 ല്‍ 1917 ഡോളര്‍ വരെ ഉയര്‍ന്നതിന് ശേഷം 2012-13 കാലഘട്ടത്തില്‍ 1200 ഡോളറിലേക്കും, പിന്നീട് 1050 ഡോളര്‍ വരെയും കുറഞ്ഞിരുന്നു. അന്ന് 24000 പവന്‍ വിലയും ഗ്രാമിന് 3000 രൂപയുമായിരുന്നു. ഇന്ത്യയില്‍ സ്വര്‍ണ്ണ വില കുറയാതിരുന്നതിന് കാരണം, ഇന്ത്യന്‍ രൂപ 46 ല്‍ നിന്നും 60 ലേക്ക് ദുര്‍ബ്ബലമായതാണ്.
ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്തോറും സ്വര്‍ണ്ണവില ഉയരുകയാണ് ചെയ്യുന്നത്. 2013 ഓഗസ്റ്റ് 15ന് അന്താരാഷ്ട്ര സ്വര്‍ണവില 1366 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 67ലുമായിരുന്നു. സ്വര്‍ണ്ണവില ഗ്രാമിന് 2775 രൂപയും പവന്‍ വില 22200 രൂപയുമായിരുന്നു. 100% വിലവര്‍ധനവാണ് ഇപ്പോള്‍ സ്വര്‍ണത്തിന് അനുഭവപ്പെടുന്നത്.