/kalakaumudi/media/post_banners/88efaf2b5769a7aac8c296ea8e3c8ec2e57f237fc4da307801125350f6e97c56.jpg)
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.ചൊവ്വാഴ്ച കേരളത്തിൽ ഒരു പവൻ സ്വർണത്തിന് നൽകേണ്ടത് 43960 രൂപയാണ്.നിലവിൽ സ്വർണവില 43000ത്തിൽ താഴെ എത്തി എന്നത് ആശ്വാസകരമാണ്. പവന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5495ലെത്തി.
ഒറ്റയടിക്ക് 1120 രൂപ വർധിച്ച പിന്നാലെയാണ് തുടർച്ചയായ രണ്ടാംദിവസവും വില കുറഞ്ഞത്. ആഭരണം വാങ്ങാൻ താൽപ്പര്യപ്പെടുന്നവർക്ക് ഇതൊരു സുവർണ്ണാവയരമാണ്. വരും ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്. യുദ്ധ ഭീഷണി ഒഴിഞ്ഞാൽ സ്വർണവില ഇനിയും കുറയും.
വില കുറഞ്ഞു വരുന്ന സാഹചര്യത്തിൽ സ്വർണത്തിന് അഡ്വാൻസ് ബുക്കിങ് വർധിക്കുമെന്നാണ് വിവരം.അതേസമയം, ഉത്തരേന്ത്യയിൽ ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വരുന്നത് സ്വർണത്തിന് ആവശ്യക്കാർ കൂടാൻ കാരണമാകും. ഇത് വില ഉയരാൻ വഴിയൊരുക്കിയേക്കും. ആഘോഷ സീസണിൽ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് സ്വർണ വ്യാപാരികൾ.
അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.