സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; പവന് 80 രൂപയാണ് വര്‍ധവ്

അഞ്ചുദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലുമാണ് വ്യാപാരം നടന്നത്.

author-image
Greeshma Rakesh
New Update
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; പവന് 80 രൂപയാണ് വര്‍ധവ്

ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 5,420 രൂപയിലും പവന് 43,360 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. അഞ്ചുദിവസമായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലുമാണ് വ്യാപാരം നടന്നത്.

 

ഓഗസ്റ്റ് മാസം അവസാനിക്കാറാകുമ്പോള്‍ പവന് 960 രൂപയുടെ ഇടിവാണ് രേഖപെടുത്തിയിരിക്കുന്നത്. വില കുറഞ്ഞപ്പോള്‍ ബുക്ക് ചെയ്തവര്‍ക്ക് അതേ വിലയില്‍ പിന്നീട് സ്വര്‍ണം വാങ്ങാന്‍ ഇത് അവസരമേകും. വിവാഹ സീസണ്‍ സജീവമാകുന്നതോടെ ചൊവ്വാഴ്ചത്തെ വില വര്‍ധന സാധാരണക്കാരില്‍ നേരിയ ആശങ്ക ഉണ്ടാക്കും.എന്നാല്‍ സ്വര്‍ണം പണയം വെച്ച് വായ്പ എടുക്കുന്നവര്‍ക്ക് സ്വര്‍ണവില ഉയര്‍ന്നത് ആശ്വായമാകും.

 

അതേസമയം വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്ന് 78 രൂപയായി ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

kerala gold rate Bussiness News Todays Gold Rate