/kalakaumudi/media/post_banners/bf7fc379fdd6eb1650bf17ff832843bfe0f199f603239f4897f4730bed305506.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ കുതിപ്പ് തുടരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 76.13 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ കൊച്ചിയില്‍ വില അല്‍പം കുറവുണ്ട്. മെട്രോനഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 74.80 രൂപ എന്ന നിരക്കിലാണ് ഇന്ന് പെട്രോള്‍ വ്യാപാരം നടക്കുന്നത്.
അതേസമയം കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 67.11 രൂപ എന്ന നിരക്കിലും തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 68.41 എന്ന വിലനിരക്കിലുമാണ് ഇന്ധന വ്യാപാരം പുരോഗമിക്കുന്നത്. 2017 ജൂലൈയില്‍ 66.94 രൂപയുണ്ടായിരുന്ന പെട്രോള്‍ വില ഇന്ന് 76.13 രൂപയിലെത്തിനില്‍ക്കുകയാണ്. അതേസമയം ഡീസല്‍ ലിറ്ററിന് അതേകാലയളവില്‍ 58.28 രൂപയായിരുന്നെങ്കില്‍ ഇന്ന് അത് 68.41 രൂപയിലെത്തി നില്‍ക്കുകയാണ്. 2017 ഡിസംബര്‍ 29 മുതല്‍ ദിവസവും ശരാശരി പെട്രോളിന് 12 പൈസയും ഡീസലിന് 20 പൈസയും വീതമാണ് വര്‍ധിക്കുന്നത്.