യാത്രാ വാഹന വില്‍പ്പനയില്‍ റെക്കോഡ്

ഒക്ടോബറില്‍ രാജ്യത്തെ യാത്രാ വാഹന വില്‍പ്പനയില്‍ റെക്കോഡ്. മൊത്ത വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവില്‍ നിന്ന് 16 ശതമാനം വര്‍ധിച്ച് 3,91,472 യൂണിറ്റായി.

author-image
Web Desk
New Update
യാത്രാ വാഹന വില്‍പ്പനയില്‍ റെക്കോഡ്

മുംബൈ: ഒക്ടോബറില്‍ രാജ്യത്തെ യാത്രാ വാഹന വില്‍പ്പനയില്‍ റെക്കോഡ്. മൊത്ത വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവില്‍ നിന്ന് 16 ശതമാനം വര്‍ധിച്ച് 3,91,472 യൂണിറ്റായി. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്. ഉത്സവ സീസനാണ് വാഹന വില്‍പ്പനയെ സ്വാധീനിച്ചത്. സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളാണ് വില്‍പ്പനയില്‍ മുന്നില്‍.

മാരുതി സുസുക്കിയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമാണ് യാത്രാ വാഹനങ്ങളില്‍ ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തിയത്. മാരുതി സുസുക്കി ഇന്ത്യ വിറ്റത് 1,77,266 വാഹനങ്ങളാണ്. മുന്‍ വര്‍ഷത്തില്‍ ഇത് 147,072 ആയിരുന്നു. വില്‍പ്പനയില്‍ 21 ശതമാനം വര്‍ധന. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ യൂട്ടിലിറ്റി കാര്‍ വില്‍പ്പന 36 ശതമാനം ഉയര്‍ന്ന് 43,708 വാഹനങ്ങളായി. ആള്‍ട്ടോ, എക്പ്രസോ തുടങ്ങിയ കാറുകളുടെ വില്‍പ്പന കുറഞ്ഞു. മുന്‍ വര്‍ഷത്തെ 24,971 യൂണിറ്റില്‍ നിന്ന് 14,568 യൂണിറ്റായി വില്‍പ്പന ഇടിഞ്ഞു.

ഇരുചക്ര വാഹന വിപണിയിലും ഒക്ടോബറില്‍ മുന്നേറ്റമുണ്ടായി. 26.5 ശതമാനം വില്‍പ്പനയുമായി ഹീറോ മോട്ടോര്‍ കോര്‍പ്പാണ് മുന്നില്‍. ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ വില്‍പ്പനയില്‍ 10 ശതമാനം വളര്‍ച്ചയുമുണ്ടായി.

business india passenger vehicle sale