മാരുതിയുമായുള്ള കൂട്ടുകെട്ട് വന്‍ വിജയം; ഇന്ത്യയില്‍ പുതിയ പ്ലാന്റ് തുറക്കാന്‍ ടൊയോട്ട

മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തം ആഭ്യന്തര ഉല്പാദനം ഗണ്യമായി വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

author-image
Greeshma Rakesh
New Update
മാരുതിയുമായുള്ള കൂട്ടുകെട്ട് വന്‍ വിജയം;  ഇന്ത്യയില്‍ പുതിയ പ്ലാന്റ് തുറക്കാന്‍ ടൊയോട്ട

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഇന്ത്യയിലെ ഉല്പാദനം വിപുലീകരിക്കുന്നതിനായി തങ്ങളുടെ മൂന്നാമത്തെ നിര്‍മ്മാണ പ്ലാന്റ് അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഉല്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനായിട്ടാണ് കമ്പനി മൂന്നാമത്തെ കാര്‍ പ്ലാന്റ് നിര്‍മിക്കാന്‍ പദ്ധതിയിടുന്നത്. മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തം ആഭ്യന്തര ഉല്പാദനം ഗണ്യമായി വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടൊയോട്ടയുടെ മൂന്നാമത്തെ പ്ലാന്റിന് പ്രതിവര്‍ഷം 80,000-120,000 വാഹനങ്ങളുടെ പ്രാരംഭ ഉല്പാദന ശേഷി ഉണ്ടാകുമെന്നും ഭാവിയില്‍ ഇത് രണ്ടുലക്ഷമായി ഉയര്‍ത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ കമ്പനിയുടെ നിലവിലുള്ള ഉല്പാദന ശേഷി പ്രതിവര്‍ഷം 4 ലക്ഷം യൂണിറ്റാണ്.

അതിനോട് അനുബന്ധിച്ച് ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിളിന്റെ (എസ്യുവി) പ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ത്യന്‍ വിപണിയില്‍ 340 ഡി എന്ന കോഡ് നാമത്തില്‍ ഒരു പുതിയ ഇടത്തരം എസ്യുവി വികസിപ്പിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഹൈറൈഡറിനും ഇന്നോവ ഹൈക്രോസിനും ഇടയില്‍ സ്ഥാപിക്കാന്‍, പുതിയ ടൊയോട്ട 340ഉ മിഡ്-സൈസ് എസ്യുവി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.ടൊയോട്ട ഒരു 'മിനി' ലാന്‍ഡ് ക്രൂയിസറും ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

india toyota Bussiness News manufacturing plant