/kalakaumudi/media/post_banners/fee6a766b8f5ff6bf506f2e53b8127f0acb24bd12b22ff2303f49ae7ec535b3e.jpg)
തിരുവിതാംകൂർ ഹെറിറ്റേജ് ഗാർഡൻസ് പ്രോജക്റ്റ് കോൺഫറൻസ് ഈ മാസം 18ന് ശനിയാഴ്ച് 10 മണിക്ക് തിരുവനന്തപുരം കൃഷ്ണവിലാസം കൊട്ടാരത്തിലെ ലെവിഹാളിൽ നടക്കും. കോൺഫറൻസ് തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവ്വതീഭായി ഉദ്‌ഘാടനം ചെയ്യും. യു. എ. ഇ - മുൻ പരിസ്ഥിതി മന്ത്രി ഡോ. മൊഹമ്മദ് സായിദ് അൽ കിണ്ടി, പാണക്കാട് സയിദ് മുനറവലി ശിഹാബ് തങ്ങൾ, ഊർമ്മിള ലാൽ, ഉമാ മഹേശ്വരി എന്നിവരെ തിരുവിതാംകൂർ പുരസ്‌കാരം നൽകി ചടങ്ങിൽ ആദരിയ്ക്കും. യു. എ. ഇ - മുൻ പരിസ്ഥിതി മന്ത്രി ഡോ. മൊഹമ്മദ് സായിദ് അൽ കിണ്ടി, തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി, പാണക്കാട് സയിദ് മുനറവലി ശിഹാബ് തങ്ങൾ, സ്വാമി സൂഷ്മാനന്ദ (ശിവഗിരി മഠം), ഡോ. ടി. പി. ശ്രീനിവാസൻ, കേരളാ ഹിസ്‌റ്ററി കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. ഗോപകുമാരൻ നായർ, എസ് . എൻ. രഘുചന്ദ്രൻ നായർ (തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട്), പാളയം ഇമാം വി.പി സുഹൈബ് മൗലവി, അൻവർ നഹ ( ദുബായ് കെ.എം. സി.സി മുൻ പ്രസിഡൻ്റ് ) , ഡോ. ഉമ്മൻ. വി. ഉമ്മൻ (കേരളാ ബയോഡൈവേഴ്‌സിറ്റി ബോർഡ് മുൻ ചെയർമാൻ), രമണ മഹർഷി ആശ്രമം ട്രസ്റ്റി മഞ്ജുള റെഡ്ഢി, വർക്കല വാവ (ശിവഗിരി ഹെൽപ് ലൈൻ, ചെയർമാൻ ), രവി വർമ്മ രാജാ (ക്ഷത്രീയ ക്ഷേമ സമിതി) തുടങ്ങിയ പ്രമുഖരും , കേരളാ യൂണിവേഴ്‌സിറ്റി കോളജ് - ചരിത്ര പഠന വിദ്യാർത്ഥികളും പങ്കെടുക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
