ജപ്പാനിലൊരു 'ട്രിവാന്‍ഡ്രം ബേക്കറി'

ജപ്പാനിലെ ടോക്കിയോ സന്ദര്‍ശിക്കുവര്‍ക്ക് ചായ കുടിക്കാന്‍ മോഹമുണ്ടെങ്കില്‍ 'ട്രിവാന്‍ഡ്രം ബേക്കറി' എന്ന പേരില്‍ നല്ല കിടിലം ഒരു കഫെയുണ്ട്. പേര് കേട്ടാല്‍ തിരുവനന്തപുരത്തുള്ള ഏതോ മലയാളിയുടെ കഫേയാണെ് തോന്നും .

author-image
online desk
New Update
ജപ്പാനിലൊരു 'ട്രിവാന്‍ഡ്രം ബേക്കറി'

തിരുവനന്തപുരം: ജപ്പാനിലെ ടോക്കിയോ സന്ദര്‍ശിക്കുവര്‍ക്ക് ചായ കുടിക്കാന്‍ മോഹമുണ്ടെങ്കില്‍ 'ട്രിവാന്‍ഡ്രം ബേക്കറി' എന്ന പേരില്‍ നല്ല കിടിലം ഒരു കഫെയുണ്ട്. പേര് കേട്ടാല്‍ തിരുവനന്തപുരത്തുള്ള ഏതോ മലയാളിയുടെ കഫേയാണെ് തോന്നും . എന്നാല്‍ സംഭവം അങ്ങനെയല്ല, 'ട്രിവാന്‍ഡ്രം ബേക്കറി' യുടെ ഉടമ ജപ്പാന്‍കാരനാണ്. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കുടിച്ച ചായയുടെ രുചിയാണ് ഇദ്ദേഹത്തെ ഇത്തരമൊരു കഫേ തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ടോക്കിയോയിലെ ഇനോക്ഷിര പാര്‍ക്കിലാണ് കഫെ പ്രവര്‍ത്തിക്കുന്നത്.

നിസാന്‍ മോട്ടോർ കോര്‍പറേഷന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസറും തിരുവനന്തപുരം സ്വദേശിയുമായ ടോണി തോമസാണ് കഫേയുടെ ചിത്രം ട്വിറ്ററില്‍ പങ്കു വച്ചത്. ഇദ്ദേഹം തിരുവനന്തപുരത്തെത്തി ചായയുടെ രസക്കൂട്ട് പഠിച്ച ശേഷമാണു ജപ്പാനിലേക്കു പോയത്. കാരമല്‍ ചായ, റോയല്‍ മില്‍ക് ടീ, സ്ട്രെയിറ്റ് ടീ എന്നിവയാണ് ട്രിവാന്‍ഡ്രം ബേക്കറിയില്‍ കിട്ടുന്നത്.

tvm bakery