ഹാര്‍ലി ഡേവിഡ്‌സണെതിരെ താക്കീതുമായി ട്രംപ്

വാഷിങ്ടണ്‍: യൂറോപ്പിലേക്ക് നിര്‍മ്മാണ കമ്പനി മാറ്റാനുള്ള ഹാര്‍ലി ഡേവിഡ്‌സണ്‍ന്‌റെ നീക്കത്തിനെതിരെ യു.എസ്. പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്.

author-image
Kavitha J
New Update
ഹാര്‍ലി ഡേവിഡ്‌സണെതിരെ താക്കീതുമായി ട്രംപ്

വാഷിങ്ടണ്‍: യൂറോപ്പിലേക്ക് നിര്‍മ്മാണ കമ്പനി മാറ്റാനുള്ള ഹാര്‍ലി ഡേവിഡ്‌സണ്‍ന്‌റെ നീക്കത്തിനെതിരെ യു.എസ്. പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. തങ്ങളെ വിജയത്തിലെത്തിച്ച അമേരിക്കയില്‍ തന്നെ ഹാര്‍ലി ഡേവിഡ്‌സണ്‍ പൂര്‍ണ്ണമായി നിലനില്‍ക്കണമെന്ന് ആവശ്യപ്പെട്ട ട്രംപ്, നിര്‍മ്മാണ കമ്പനി യൂറോപ്പിലേക്ക് മാറ്റിയാല്‍ അത് 'ഞങ്ങള്‍ മറക്കില്ല' എന്ന് താക്കീത് ചെയ്യുകയും ചെയ്തു. ബുധനാഴ്ചയാണ് ട്രംപ് ഇക്കാര്യം ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്. അതോടൊപ്പം ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് താന്‍ സംസാരിച്ചിട്ടാണ് ഇന്ത്യയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിന് മേല്‍ ചുമത്തിയിരുന്ന 100 ശതമാനം ടാരിഫ് 50 ശതമാനത്തിലേക്ക് കുറച്ചതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. തിങ്കളാഴ്ചയാണ് അമേരിക്കയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന കനത്ത ടാരിഫ് നിരക്കിന്‌റെ കാരണം പറഞ്ഞ് കമ്പനി ഉടമകള്‍, ഹാര്‍ലി ഡേവിഡ്‌സണിന്‌റെ നിര്‍മ്മാണ യൂണിറ്റ് യൂറോപ്പിലേക്ക് മാറ്റുന്നതിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.

harley davidson