2022 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍, പൊതുമേഖലാ ബാങ്കുകളുടെ ലാഭം 65 ശതമാനം വര്‍ധിച്ച് 29,175 കോടിയിലെത്തി. ബാങ്ക് ഒഫ് മഹാരാഷ്ട്രയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. പൂനെ ആസ്ഥാനമായുള്ള ബാങ്ക് ഒഫ് മഹാരാഷ്ട്രയുടെ ലാഭം 2022 ഡിസംബര്‍ അവസാനത്തോടെ 139 ശതമാനം വര്‍ധിച്ച് 775 കോടി രൂപയായി.
653 കോടി ലാഭവുമായി കൊല്‍ക്കത്ത ആസ്ഥാനമായുള്ള യൂക്കോ ബാങ്കാണ് തൊട്ടുപിന്നില്‍. യൂക്കോ ബാങ്കിന്റെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തേക്കാള്‍ 110 ശതമാനം കൂടുതലാണ്.
യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യയും ഇന്ത്യന്‍ ബാങ്കും ആണ് ലാഭ വളര്‍ച്ച 100 ശതമാനത്തേക്കാള്‍ കൂടുതലുള്ള മറ്റ് രണ്ട് ബാങ്കുകള്‍. മുംബൈ ആസ്ഥാനമായുള്ള യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 107 ശതമാനം ഉയര്‍ന്ന് 2,245 കോടി രൂപയായപ്പോള്‍ ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 2022 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 102 ശതമാനം വര്‍ധിച്ച് 1,396 കോടിയായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
