/kalakaumudi/media/post_banners/b1b253ecda3d47dd4f63e377027dcbb3b221fc79c41bc204cfef394ccdb73020.jpg)
അള്‍ട്രാടെക്‌സ് സിമന്റിന്റെ അറ്റ ലാഭം രണ്ടാം പാദത്തില്‍ 69 ശതമാനം വര്‍ധിച്ച് 1,280.38 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ലാഭം 758.70 കോടി രൂപയായിരുന്നു. മൊത്ത വരുമാനം 16,179.29 കോടിയാണ്; കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 15.20 ശതമാനം വര്‍ധന.
നടപ്പു സാമ്പത്തിക വര്‍ഷം കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 16,012.13 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 13,892.69 കോടിയായിരുന്നു. അതായത് 15.20 ശതമാനം വളര്‍ച്ച.