/kalakaumudi/media/post_banners/6897b9935eb2dbec8629a9c90bf59f137803e59f488f8a40b680df88bd2300c3.jpg)
രാജ്യത്ത് പല വ്യവസായങ്ങളും സംരംഭങ്ങളും വൻ തകർച്ച നേരിടുകയാണ്. ഈ തകർച്ച അനുഭവിക്കുന്ന മറ്റൊരു വ്യവസായമായി അടിവസ്ത്ര വിപണി. വാങ്ങാനാളില്ലാതെ രാജ്യത്തെ പല പ്രമുഖ അടിവസ്ത്ര നിർമാതാക്കൾക്ക് വിൽപനയിൽ വൻ ഇടിവ് രേഖപ്പെടുത്തുകയാണ്.
രാജ്യത്തെയും ലോകത്താകമാനം തന്നെയും പ്രശസ്തമായ ജോക്കി ബ്രാൻഡിന്റെ അവസാന പാദ വിൽപ്പന വളർച്ചാ നിരക്ക് വെറും രണ്ട് ശതമാനം മാത്രമാണ്. ആദ്യമായാണ് ഇത്രയും വലിയ രീതിയിലുള്ള തകർച്ച ജോക്കി നിർമാതാക്കളായ പേജ് ഇൻഡസ്ട്രീസ് നേരിടേണ്ടി വന്നിരിക്കുന്നത്.
ഡോളര്‍ ഇന്‍ഡസ്ട്രീസിന് വില്‍പ്പനയില്‍ നാല് ശതമാനത്തിന്‍റെ ഇടിവ് നേരിട്ടു. വിഐപി ക്ലോത്തിംഗിനുണ്ടായത് 20 ശതമാനത്തിന്‍റെ തളര്‍ച്ചയാണ്. ലക്സ് ഇന്‍ഡസ്ട്രീസിന്‍റെ വില്‍പ്പന ഫ്ലാറ്റാണ്. ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയ്ക്ക് നേരിട്ട തളര്‍ച്ചയാണ് ഇത്തരത്തിലൊരു ഇടിവിന് പ്രധാന കാരണമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.