/kalakaumudi/media/post_banners/962a7fc8e04a5564cae119987395741c3a4a5abcc0b546d03ee1199e601ca593.jpg)
ടോക്കിയോ: 2008ല്‍ പ്രത്യക്ഷപ്പെട്ട ലോകത്തെ ആദ്യത്തെ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്റെ സ്രാഷ്ടാവ് പുസ്തകം രചിക്കുന്നു. പത്ത് വര്‍ഷം കൊണ്ട് ബിസിനസ്സ് ലോകത്ത് ചുവടുറപ്പിച്ച, ദുരൂഹതകള്‍ നിറഞ്ഞ ബിറ്റ്‌കോയിന്റെ സ്രാഷ്ടാവ് ആരെന്ന് തേടിയലഞ്ഞവര്‍ ഏറെ, എന്നാല്‍ ആര്‍ക്കും പിടി കൊടുക്കാതെ കാണാമറയത്ത് നിന്ന് ബിറ്റ്‌കോയിനെ നിയന്ത്രിക്കുന്ന ആ അജ്ഞാത വ്യക്തിത്ത്വത്തെക്കുറിച്ചും ബിറ്റ് കോയിനെക്കുറിച്ചുമുള്ള ദുരൂഹതകള്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതോടെ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ബിറ്റ്‌കോയിന്‍ സത്യാന്വേഷികള്‍. സതോഷി നകോട്ടോമോ എന്ന പേരില്‍ അറിയപ്പെടുന്ന ഒരാളോ ഒരു കൂട്ടം ആളുകളോ ആണ് ബിറ്റ്‌കോയിന്റെ പിന്നിലെന്നാണ് പരക്കെ കരുതപ്പെടുന്നത്. പുസ്തക രചനയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റിലാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. സതോഷി നകോട്ടോമോ എന്ന പേരില്‍ തന്നെയാണ് കുറുപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ പേര് ബിറ്റ്‌കോയിന്‍ സ്‌റ്റൈലില്‍ ഉള്‍പ്പെടുന്ന ഗൂഢഭാഷയും സന്ദേശത്തിലുണ്ടായിരുന്നു. 'ഹോന്നെ, റ്റാറ്റാമേ' എന്ന രണ്ട് ജാപ്പനീസ് വാക്കുകളാണ് ഗൂഢഭാഷയുടെ ചുരുളഴിച്ചാല്‍ ലഭിക്കുക. ആദ്യവാക്കിന്റെ അര്‍ത്ഥം മനുഷ്യരുടെ യഥാര്‍ഥ വികാരങ്ങളും ആഗ്രഹങ്ങളും തമ്മിലുള്ള വൈരുധ്യം എന്നും രണ്ടാമത്തെ വാക്കിന്റെ അര്‍ത്ഥം ഒരാള്‍ പൊതു സ്ഥലത്തു പ്രദര്‍ശിപ്പിക്കുന്ന അഭിപ്രായങ്ങളും സ്വഭാവവും എന്നുമാണ്.