/kalakaumudi/media/post_banners/b3e9fe22a4ad3b775354c7ab72c8a6f0e9e281b10c717cdeb561e3b9850dcb3e.jpg)
കൊച്ചി: മലയാളി സംരംഭകൻ സബീർ നെല്ലിയുടെ നേതൃത്വത്തിൽ യു.എസിൽ പ്രവർത്തിക്കുന്ന നിയോ ബാങ്കിങ് സ്ഥാപനമായ ‘സിൽബാങ്കി’ന്റെ ആഗോള വികസനകേന്ദ്രം മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ തുടങ്ങി.ഈ വർഷം 500 പേർക്ക് തൊഴിലവസരം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
മലപ്പുറം സ്വദേശിയായ സബീറിന് അമേരിക്കയിൽ ടൈലർ പെട്രോളിയം, ഓൺലൈൻ ചെക്ക് റൈറ്റർ എന്നീ സംരംഭങ്ങളും സ്വന്തമായുണ്ട്. ലോകത്തെവിടെയുമിരുന്ന് അമേരിക്കയിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സൗകര്യമൊരുക്കുന്ന സ്ഥാപനമാണ് സിൽബാങ്ക്.
യു എസ് വിസയും ഇന്ത്യൻ പാസ്പോർട്ടും ഉണ്ടെങ്കിൽ അക്കൗണ്ട് തുടങ്ങാൻ സഹായം നൽകുമെന്ന് കമ്പനി വ്യക്തമാക്കുന്നു.അതേസമയം തൊഴിലവസരം ആയിരമായി ഉയർത്തുമെന്ന് സ്ഥാപനം അറിയിച്ചു.