2022 ലെ മികച്ച തൊഴില്‍ ദാതാവായി യു.എസ്.ടി

പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് സ്ഥാപനമായ യു.എസ്.ടിക്ക് വടക്കേ അമേരിക്ക, ഏഷ്യാ പെസഫിക് മേഖലകള്‍ക്കായുള്ള ടോപ്പ് എംപ്ലോയേഴസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ടി.ഇ.ഐ) അഭിമാനകരമായ ബ്ലൂസീല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കൂടാതെ, അമേരിക്ക, മെക്സിക്കോ, ബ്രിട്ടന്‍, ഇന്ത്യ, മലേഷ്യാ, സിങ്കപ്പൂര്‍, ഫിലിപ്പൈന്‍സ്, സ്പെയിന്‍ എന്നീ രാജ്യങ്ങളിലെ 2022 ലെ മികച്ച തൊഴില്‍ ദാതാവായി യു.എസ്.ടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

author-image
Avani Chandra
New Update
2022 ലെ മികച്ച തൊഴില്‍ ദാതാവായി യു.എസ്.ടി

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് സ്ഥാപനമായ യു.എസ്.ടിക്ക് വടക്കേ അമേരിക്ക, ഏഷ്യാ പെസഫിക് മേഖലകള്‍ക്കായുള്ള ടോപ്പ് എംപ്ലോയേഴസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ടി.ഇ.ഐ) അഭിമാനകരമായ ബ്ലൂസീല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കൂടാതെ, അമേരിക്ക, മെക്സിക്കോ, ബ്രിട്ടന്‍, ഇന്ത്യ, മലേഷ്യാ, സിങ്കപ്പൂര്‍, ഫിലിപ്പൈന്‍സ്, സ്പെയിന്‍ എന്നീ രാജ്യങ്ങളിലെ 2022 ലെ മികച്ച തൊഴില്‍ ദാതാവായി യു.എസ്.ടി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കാനഡ, തായ് വാന്‍ എന്നിവിടങ്ങളിലും കമ്പനി മികച്ച തൊഴില്‍ ദാതാവായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. യു.കെയിലെ മികച്ച 10 തൊഴില്‍ദാതാക്കളുടെ പട്ടികയിലും യു.എസ്.ടിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

kalakaumudi kaumudi plus canada ust blue seal certification