ഇസാഫ് സംഘം സംഗമം: വി.കെ.പ്രശാന്ത് എംഎല്‍എ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

ഇസാഫ് സംഘം സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. വി.കെ.പ്രശാന്ത് എംഎല്‍എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി.അഡ്വ. എം. വിന്‍സെന്റ് എംഎല്‍എ ജില്ലയിലെ മികച്ച സംഘങ്ങള്‍ക്ക് പുരസ്‌കാരം നല്‍കി.

author-image
Priya
New Update
ഇസാഫ് സംഘം സംഗമം: വി.കെ.പ്രശാന്ത് എംഎല്‍എ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

തിരുവനന്തപുരം: ഇസാഫ് സംഘം സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. വി.കെ.പ്രശാന്ത് എംഎല്‍എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി.അഡ്വ. എം. വിന്‍സെന്റ് എംഎല്‍എ ജില്ലയിലെ മികച്ച സംഘങ്ങള്‍ക്ക് പുരസ്‌കാരം നല്‍കി.

കൗണ്‍സിലര്‍ ഷീജ മധു ആണ് മികച്ച സംരംഭകര്‍ക്കുള്ള ഇസാഫ് ബാങ്ക് പുരസ്‌കാരം വിതരണം ചെയ്തത്. ഇസാഫ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് മാനേജിങ് ഡയറക്ടര്‍ മെറീന പോള്‍ ചെറുകിട നിക്ഷേപ സമാഹരണം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ ശാഖകള്‍ക്കുള്ള പുരസ്‌കാര വിതരണം ചെയ്തു.

ചടങ്ങില്‍ ഇസാഫ് ബാങ്ക് ഡയറക്ടര്‍ തോമസ് ജേക്കബ്, മാര്‍ക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി. കെ., മൈക്രോ ബാങ്കിംഗ് ഹെഡ് അനിത ശേഖര്‍, ക്ലസ്റ്റര്‍ ഹെഡ് മനു ജയദേവന്‍, ഇസാഫ് കോ ഓപ്പറേറ്റീവ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രാജേഷ് ശ്രീധരന്‍പിള്ള, ഐ ടി ഹെഡ് ഗോപകുമാര്‍ വി. മേനോന്‍, ഏജന്‍സി ബാങ്കിംഗ് ഹെഡ് പ്രശാന്ത് ബി. പിള്ള, ക്ലസ്റ്റര്‍ ഹെഡ് മിനി ജോസഫ്, ടെറിറ്ററി ഹെഡ് ഷൈനി വര്‍ഗീസ്, സോഷ്യല്‍ ഇനിഷ്യേറ്റീവ് മാനേജര്‍ ഗിരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

v k prasanth mla isaf