ബോണ്ട് ഉടമകളുടെ തിരിച്ചടവ് പൂര്‍ത്തിയാക്കി വേദാന്ത റിസോഴ്സസ്

വേദാന്ത റിസോഴ്സസ് ബോണ്ട് ഉടമകള്‍ക്കുള്ള തിരിച്ചടവ് ഇടപാടുകള്‍ പൂര്‍ത്തിയാക്കി.

author-image
anu
New Update
ബോണ്ട് ഉടമകളുടെ തിരിച്ചടവ് പൂര്‍ത്തിയാക്കി വേദാന്ത റിസോഴ്സസ്

 

കൊച്ചി: വേദാന്ത റിസോഴ്സസ് ബോണ്ട് ഉടമകള്‍ക്കുള്ള തിരിച്ചടവ് ഇടപാടുകള്‍ പൂര്‍ത്തിയാക്കി. ഈ വര്‍ഷം ആദ്യം ലഭിച്ച 320 കോടി ഡോളര്‍ ബോണ്ടുകളുടെ കാലാവധി 2029ലേക്ക് നീട്ടിയ അനുമതിക്ക് അനുസൃതമായാണിത്.

കമ്പനിയുടെ ഡെറ്റ് മെച്യൂരിറ്റികള്‍ കൂടുതല്‍ തുല്യമായി വ്യാപിപ്പിക്കും. വേദാന്ത ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സുപ്രധാനമായ വിഭജന പദ്ധതിയും പുനസംഘടനാ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി ആഭ്യന്തര വില്പന വര്‍ദ്ധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Latest News Business News