/kalakaumudi/media/post_banners/5ddab3813bd169416d2bf05cbcdee3f7e7baa7ed3ad1cb3b18e1ce1c5e6e1667.jpg)
കൊച്ചി : വീഗാലാൻഡ് ഡെവലപ്പേഴ്‌സ് പുതിയ ലോഗോ അവതരിപ്പിച്ചു . പ്രശസ്ത ഗായകനും വീഗാലാന്റിന്റെ പുതിയ ബ്രാൻഡ് അംബാസിഡറുമായ ജി . വേണുഗോപാൽ ലോഗോ പ്രകാശനം ചെയ്തു .
വേണുഗോപാൽ അഭിനയിച്ച നാല് പരസ്യ ചിത്രങ്ങൾ വി -സ്റ്റാർ ക്രിയേഷൻസ് മാനേജിങ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് അനാവരണം ചെയ്തു .
തെങ്ങോലയിൽ നിന്ന് രൂപം കൊണ്ട 'വി ' എന്ന അക്ഷരത്തോടെ തുടങ്ങുന്ന പുതിയ ലോഗോ , കമ്പനിയുടെ ഹരിത വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണ് . തീർത്തും പരിസ്ഥിതി സൗഹാർദ്ദമായ ലക്ഷ്യത്തോടെയാണ് ഓലയും പച്ചനിറവും സൂചിപ്പിക്കുന്നതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു .