കുറഞ്ഞ നിരക്കിലുള്ള സസ്യ എണ്ണ ഇറക്കുമതി ഒരു വര്‍ഷത്തേക്ക് നീട്ടി

കുറഞ്ഞ നിരക്കിലുള്ള സസ്യ എണ്ണ ഇറക്കുമതി ഒരു വര്‍ഷത്തേക്കു കൂടി കേന്ദ്രം അനുവദിച്ചു.

author-image
anu
New Update
കുറഞ്ഞ നിരക്കിലുള്ള സസ്യ എണ്ണ ഇറക്കുമതി ഒരു വര്‍ഷത്തേക്ക് നീട്ടി

ന്യൂഡല്‍ഹി: കുറഞ്ഞ നിരക്കിലുള്ള സസ്യ എണ്ണ ഇറക്കുമതി ഒരു വര്‍ഷത്തേക്കു കൂടി കേന്ദ്രം അനുവദിച്ചു. വിലക്കയറ്റം നേരിടാനാണ് പുതിയ നീക്കം. റിഫൈന്‍ഡ് സൂര്യകാന്തി എണ്ണ, സോയ എണ്ണ, പാമോയില്‍ എന്നിവയ്ക്കുള്ള ഇറക്കുമതി ഇളവാണ് ഒരു വര്‍ഷം കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കിയത്.

2025 മാര്‍ച്ച് 31 വരെ ഇവ കുറഞ്ഞ നിരക്കില്‍ ഉപയോക്താക്കള്‍ക്കു ലഭിക്കും. 2023 ജൂണിലാണ് ഇറക്കുമതി തീരുവ 5% കുറച്ചത്. ഇക്കൊല്ലം മാര്‍ച്ച് 31 വരെയാണ് ഈ നിരക്ക് നിശ്ചയിച്ചിരുന്നത്. ഇതാണ് ഒരു വര്‍ഷത്തേക്ക് നീട്ടിയത്.

Latest News Business News