ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച് വിഭോര്‍ സ്റ്റീല്‍ ട്യൂബ്സ്

ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച് വിഭോര്‍ സ്റ്റീല്‍ ട്യൂബ്സ്. ഇഷ്യു വിലയെ അപേക്ഷിച്ച് 181 ശതമാനം വര്‍ധനയോടെയാണ് വിഭോര്‍ സ്റ്റീല്‍ ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

author-image
anu
New Update
ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച് വിഭോര്‍ സ്റ്റീല്‍ ട്യൂബ്സ്

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച് വിഭോര്‍ സ്റ്റീല്‍ ട്യൂബ്സ്. ഇഷ്യു വിലയെ അപേക്ഷിച്ച് 181 ശതമാനം വര്‍ധനയോടെയാണ് വിഭോര്‍ സ്റ്റീല്‍ ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചിരിക്കുന്നത്. എന്‍എസ്ഇയില്‍ 425 രൂപയ്ക്കും ബിഎസ്ഇയില്‍ 421 രൂപയ്ക്കുമാണ് കമ്പനി വ്യാപാരമാരംഭിച്ചത്. 320 മടങ്ങ് ഓവര്‍സബ്സ്‌ക്രൈബ് ചെയ്യപ്പെട്ട ഐപിഒക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. പ്രതിഓഹരിക്ക് 151 രൂപയ്ക്കായിരുന്നു കമ്പനിയുടെ ഐപിഒ. ഇവിടെനിന്നാണ് ഓഹരി വില 425 രൂപയിലേക്ക് എത്തിയിരിക്കുന്നത്.

സ്റ്റീല്‍, കാര്‍ബണ്‍ സ്റ്റീല്‍ ഇആര്‍ഡബ്ല്യു ബ്ലാക്ക്, ഗാല്‍വനൈസ്ഡ് പൈപ്പുകളുടെ നിര്‍മാണവും കയറ്റുമതിയുമാണ് വിഭോര്‍ സ്റ്റീല്‍ ട്യൂബ്സ് നടത്തുന്നത്. ജിന്‍ഡാല്‍ പൈപ്സുമായി ആറ് വര്‍ഷത്തെ ദീര്‍ഘകാല കരാറിലും കമ്പനി ഏര്‍പ്പെട്ടിട്ടുണ്ട്.

Latest News Business News