വൈദ്യുതി വാഹനങ്ങളും ബാറ്ററികളും നിര്‍മ്മിക്കാന്‍ വിയറ്റ്‌നാം കമ്പനി ഇന്ത്യയില്‍

തമിഴ്‌നാട്ടില്‍ പുതിയ വൈദ്യുതി വാഹനങ്ങളും ബാറ്ററികളും നിര്‍മ്മിക്കാന്‍ ഒരുങ്ങി വിയറ്റ്‌നാം കമ്പനി.

author-image
anu
New Update
വൈദ്യുതി വാഹനങ്ങളും ബാറ്ററികളും നിര്‍മ്മിക്കാന്‍ വിയറ്റ്‌നാം കമ്പനി ഇന്ത്യയില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ വൈദ്യുതി വാഹനങ്ങളും ബാറ്ററികളും നിര്‍മ്മിക്കാന്‍ ഒരുങ്ങി വിയറ്റ്‌നാം കമ്പനി. നിര്‍മാണവുമായി ബന്ധപ്പെട്ട് വിയറ്റ്‌നാമിലെ വിന്‍ഫാസ്റ്റ് കമ്പനി സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു. ഇന്ത്യന്‍ വൈദ്യുത വാഹന വിപണിയിലെ സാദ്ധ്യതകള്‍ മുതലെടുക്കുന്നതിനായി 200 കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് വിന്‍ഫാസ്റ്റ് ഒരുങ്ങുന്നത്. തൂത്തുക്കുടിയില്‍ ആരംഭിക്കുന്ന പദ്ധതിയിലൂടെ 3,500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

Business News Latest News