45,000 കോടി സമാഹരിക്കാന്‍ വോഡഫോണ്‍ ഐഡിയ

ഓഹരി, കടപ്പത്രം എന്നിവയിലൂടെ 45,000 കോടി സമാഹരിക്കാന്‍ ഒരുങ്ങി വോഡഫോണ്‍ ഐഡിയ. ഓഹരിവില്‍പനയിലൂടെ 20,000 കോടി രൂപ സമാഹരിക്കുന്നതിനായി വോഡഫോണ്‍ ഐഡിയയ്ക്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അനുമതി നല്‍കി.

author-image
anu
New Update
45,000 കോടി സമാഹരിക്കാന്‍ വോഡഫോണ്‍ ഐഡിയ

 

മുംബൈ: ഓഹരി, കടപ്പത്രം എന്നിവയിലൂടെ 45,000 കോടി സമാഹരിക്കാന്‍ ഒരുങ്ങി വോഡഫോണ്‍ ഐഡിയ. ഓഹരിവില്‍പനയിലൂടെ 20,000 കോടി രൂപ സമാഹരിക്കുന്നതിനായി വോഡഫോണ്‍ ഐഡിയയ്ക്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അനുമതി നല്‍കി. പ്രമോട്ടര്‍മാരും ഇതില്‍ പങ്കാളികളാകും. നഷ്ടക്കണക്കുകളും, വരിക്കാരെ നഷ്ടപ്പെടുന്നതും അടക്കം വലിയ പ്രതിസന്ധിയാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്(വിഐഎല്‍) നേരിടുന്നത്. നിലവിലെ കടം 2.1 ലക്ഷം കോടി രൂപയാണ്.

ഏപ്രില്‍ 2ന് ഓഹരിയുടമകളുടെ യോഗം ചേരും. അവരുടെ അനുമതി കൂടി കിട്ടിയാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ തന്നെ ധനസമാഹരണം നടത്തും. ധനസമാഹരണത്തിലൂടെ 4ജി കവറേജ് മെച്ചപ്പെടുത്താനും, 5ജി നെറ്റ്വര്‍ക് അവതരിപ്പിക്കാനും കമ്പനിക്കു സാധിക്കും. സര്‍ക്കാരിന് വിഐഎലില്‍ 33.1 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.

Vodafone Idea Latest News Business News