
ലോകത്തുള്ള മൊത്ത സമ്പത്തിന്റെ പകുതിയോളം പ്രശസ്തരായ എട്ട് വ്യവസായികളുടെ കൈകളിലാണ് . ഓക്‌സ്ഫാം ലോക സാമ്പത്തിക ഫോറത്തിനു മുന്നോടിയായി തിങ്കളാഴ്ച പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.
ലോകത്തെ പട്ടിണിപ്പാവങ്ങളായ 3.6 മില്യണ്‍ ജനങ്ങളുടെ സമ്പത്താണ് ഇവരുടെ കയ്യിലുള്ളത്. ആറ് അമേരിക്കക്കാര്‍, ഒരാള്‍ സ്‌പെയിനില്‍ നിന്ന്, ഒരാള്‍ മെക്‌സികോയില്‍ നിന്ന് എന്നിങ്ങനെയാണ് കണക്കുകള്‍.
മുൻ വർഷങ്ങളിൽ ഒമ്പത് പേരാണ് സമ്പത്ത് കൈവശം സൂക്ഷിച്ചിരുന്നതെങ്കില്‍ ഇന്നത് 8 പേരായി ചുരുങ്ങിയിട്ടുണ്ട്. ഇതിനെ മോശമായാണ് ഓക്‌സ്ഫാം വിലയിരുത്തുന്നത്.
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍
ബര്‍ഗ്, ആമസോണിന്റെ ജെഫ് ബെഫോസ് എന്നിവര്‍ ഈ പട്ടികയില്‍ പെടുന്നു.