/kalakaumudi/media/post_banners/74fdbd11b1355bea44e294eadc435b15da0fd4c51282b0e973663436d5a68009.jpg)
ലോക വ്യാപാര സംഘടന യുഎസിലെ 'വേൾഡ് ട്രേഡ് സെൻറർ' കൊൽക്കത്തയിൽ ബ്രാഞ്ച് ഓഫീസ് തുറക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.ഇതു സംബന്ധിച്ച ധാരണാ പത്രം ഉടൻ ഒപ്പിടും. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രക്രിയ നടക്കുകയാണ്.മാർച്ച് 21 ന് വേൾഡ് ട്രേഡ് സെൻററിൽ നിന്നുള്ള പ്രതിനിധികൾ കൊൽക്കത്തയിലെത്തും.
ട്രേഡ് സെന്റർ എത്തുന്നത് ഒട്ടേറെ ബിസിനസ് അവസരങ്ങളും കൊൽക്കത്തയിൽ സൃഷ്ടിക്കും.ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് പങ്കാളിത്തവും ഉയർത്തും.ആദ്യം ഫ്രീഡം ടവർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വേൾഡ് ട്രേഡ് സെന്റർ അമേരിക്കയിലെ ന്യൂയോർക്കിലാണ്.സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെ തുടർന്ന് വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെട്ടിരുന്നു.ഇതിന് ശേഷം പുനർ നിർമിച്ചതാണിത്.
ന്യൂയോർക്ക് നഗരത്തിലെ ലോവർ മാൻഹട്ടനിലെ ഏഴ് കെട്ടിടങ്ങൾ അടങ്ങുന്ന വലിയ വ്യാപാര സമുച്ചയമായിരുന്നു വേൾഡ് ട്രേഡ് സെന്റർ 1973 ഏപ്രിൽ നാലിനാണ് ട്രേഡ് സെൻറർ ആരംഭിക്കുന്നത്.
രാജ്യത്തേക്ക് ബിസിനസ് ആകർഷിക്കുന്നതിലും ബിസിനസ് അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും കൊൽക്കത്ത ഇപ്പോൾ ഏറെ മുന്നിലാണ്.കൊൽക്കത്തയിലെ വലിയ ഐടി പാർക്ക് ആണ് ബംഗാൾ സിലിക്കൺ വാലി ഹബ്.
റിലയൻസ്, ടിസിഎസ്, കാപ്ജെമിനി, തുടങ്ങിയ വൻകിട കമ്പനികൾ നിക്ഷേപം നടത്തിയിട്ടുണ്ട്.100 ഏക്കറിലാണ് ഐടി പാർക്ക് ഒരുങ്ങുന്നത്. ആഗോള ഡാറ്റാ സെൻര്‍, ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ എൻടിടി അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ കൊൽക്കത്തയിലെ ഒരു ഡാറ്റാ സെൻററിൽ 2000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
