/kalakaumudi/media/post_banners/a0e1e622a64d07e1cec77ee9b2e6a958ea1728ca29c94f7563a8b56cd3f1fa77.jpg)
ദോഹ: ലോകത്തെ ഏറ്റവും ദീര്‍ഘമായ വാണിജ്യ വിമാന സര്‍വീസ് ഖത്തര്‍ എയര്‍വെയ് സ് ആരംഭിച്ചു. ദോഹയില്‍ നിന്ന് ഓക്ലന്‍ഡിലേക്കാണ് വിമാനം സര്‍വീസ് നടത്തുന്നത്.
ക്യു ആര്‍ 920 വിമാനം ഖത്തര്‍ പ്രാദേശിക സമയം വെളുപ്പിന് 5.2 മണിക്ക് തലസ്ഥാനമായ ദോഹയില്‍ നിന്ന് പുറപ്പെട്ടു. ഇത് ന്യുസിലന്‍ഡിലെ ഓക്ലന്‍ഡില്‍ തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7.30ന് നിലത്തിറങ്ങും.
ബോയിംഗ് 777 വിമാനം 16 മണിക്കൂറും 20 മിനിട്ടും യാത്ര ചെയ്താണ് ലക്ഷ്യസ്ഥാനത്തെത്തുക. പത്ത് സമയമേഖലകളിലൂടെ അഞ്ച് രാജ്യങ്ങളിലൂടെ സഞ്ചരിച്ചാകും വിമാനം ഓക്ലന്‍ഡിലിറങ്ങുക. വിമാനം അപ്പോഴേക്കും 14,535 കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ടാകും.
എന്നാല്‍ ആദ്യ വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടെന്ന് വിമാന കന്പനി വ്യക്തമാക്കിയിട്ടില്ല. അതേസമയം നാല് പൈലറ്റുമാരും 15 ജീവനനക്കാരും വിമാനത്തിലുണ്ടെന്നാണ് വിവരം.