/kalakaumudi/media/post_banners/fbf622040336bcb5bf10e31e017d22c0461150e2d0eeaf69654c122ebc7ad7a0.png)
മുംബൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഓഹരി വിപണിയിൽ വൻ തകർച്ച. ഓഹരി വിപണിയിലുണ്ടായ തകർച്ചയെ തുടർന്ന് വ്യാപാരം താത്കാലികമായി നിർത്തിവെച്ചു. ഇന്ന് വ്യാപാരം തുടങ്ങി 15 മിനിറ്റിനകം നിക്ഷേപകർക്ക് എട്ടു കോടിയുടെ നഷ്ടമാണ് നേരിട്ടത്. നിഫ്റ്റി വീണ്ടും 8,000ത്തിലേക്ക് കൂപ്പുകുത്തി. സെൻസെക്സ് 2,991 പോയിന്‍റ് നഷ്ടത്തിലായതോടെ വ്യാപാരം 45 മിനിറ്റ് നേരത്തേക്ക് നിർത്തിവെച്ചു.