ഇന്ത്യൻ വിപണിയിൽ 100 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍; നേട്ടം കൊയ്ത് ഷവോമി

കൊച്ചി : ഷവോമി കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഇന്ത്യന്‍ വിപണിയില്‍ 100 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റു.

author-image
online desk
New Update
ഇന്ത്യൻ വിപണിയിൽ 100 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍; നേട്ടം കൊയ്ത് ഷവോമി

കൊച്ചി : ഷവോമി കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഇന്ത്യന്‍ വിപണിയില്‍ 100 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റു. ഐഡിസി 2019 റിപ്പോര്‍ട്ട് പ്രകാരം, 2014 ലെ മൂന്നാം ക്വാര്‍ട്ടര്‍ മുതല്‍ ജൂലായ് 2019 വരെയുള്ള കാലത്തെ കണക്കാണിത്. ഈ നേട്ടത്തോടെ ഏറ്റവും വേഗത്തില്‍ 100 ദശലക്ഷം ഫോണുകള്‍ വില്‍ക്കുന്ന ബ്രാന്‍ഡായി ഷവോമി മാറി.

5 വര്‍ഷത്തെ പ്രവര്‍ത്തന കാലയളവിനുള്ളിലാണ് കമ്പനി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഈ കാലയളവില്‍ ഏറ്റവും അധികം വിറ്റഴിച്ചത് റെഡ്മി എയും റെഡ്മി നോട്ട് സീരീസ് ഫോണുകളുമാണ്. ഐഡിസി കണക്കുകള്‍ പ്രകാരം ഷവോമിക്ക് 2019 രണ്ടാം ക്വാര്‍ട്ടറില്‍ 28.31 ശതമാനം വിപണി വിഹിതമുണ്ട്. 2019, രണ്ടാം പാദത്തില്‍ ഏറ്റവും അധികം വിറ്റുപോയ രണ്ട് ഫോണുകള്‍ റെഡ്മി 6 എയും റെഡ്മി നോട്ട് 7 പ്രോയുമാണ്.

 

xiomi