പ്ലസ് ടു വിജയികള്‍ക്ക് സൈലം എക്‌സലന്‍സ് അവാര്‍ഡ്

By web desk.31 05 2023

imran-azhar

 

 

സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി സിലബസ്സുകളില്‍ പ്ലസ് ടുവിന് തിളങ്ങുന്ന വിജയം നേടിയ മുഴുവന്‍ കുട്ടികളെയു0 കോഴിക്കോട് വെച്ച് സൈലം ആദരിക്കുന്നു.

 

കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അവാര്‍ഡ് ദാന ചടങ്ങാണ് ജൂണ്‍ 4 ന് ഞായറാഴ്ച കോഴിക്കോട് സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ വെച്ച് നടക്കുന്നത്.

 

അവാര്‍ഡ് ശില്പം, പ്രശസ്തി പത്രം, അവാര്‍ഡ് മെഡല്‍, സ്‌കോളര്‍ഷിപ്പ് വൗച്ചര്‍ എന്നിവയാണ് 'സൈലം എക്‌സലന്‍സ് അവാര്‍ഡിന്റെ' ഭാഗമായി കുട്ടികള്‍ക്ക് ലഭിക്കുക.

 

www.xylemlearning.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താണ് സിനിമാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന അവാര്‍ഡ് ദാനച്ചടങ്ങില്‍ കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുക.

 

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ സംഭവിച്ച ഏറ്റവും വലിയ വിദ്യാഭ്യാസ വിപ്ലവങ്ങളില്‍ ഒന്നാണ് സൈലം. 30 യൂ ട്യൂബ് ചാനലുകളിലൂടെ 20 ലക്ഷത്തിലധികം കുട്ടികളാണ് സൈലത്തില്‍ പഠിക്കുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടത്തിയാണ് സൈലം ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മൂന്നു വര്‍ഷം കൊണ്ട് മികച്ച ബ്രാന്‍ഡായി വളര്‍ന്നത്.

 

 

OTHER SECTIONS