/kalakaumudi/media/post_banners/4ca772b8a0e8dfeae830b5f579360a92f7253b86d8aaa41e3f5b01f6593f2f86.jpg)
കോഴിക്കോട്: കോടഞ്ചേരിയിലെ മണ്ണഞ്ചിറയില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്ത് അഭിജിത്തും രണ്ട് കൂട്ടാളികളും അറസ്റ്റില്‍. കണ്ണോത്ത് സ്വദേശി അഭിജിത്ത്, തിരുവമ്പാടി സ്വദേശി അഫ്‌സല്‍, മുക്കം സ്വദേശി റാഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരമാണ് നൂറാം തോട് സ്വദേശി നിതിനെ മണ്ണഞ്ചിറയിലെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നിതിന് അഭിജിത്തിന്റെ ഭാര്യയുമായുള്ള സൗഹൃദമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
കോളേജ് വിദ്യാര്‍ത്ഥിയായ അഭിജിതിനെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാനുണ്ടായിരുന്നില്ല. ബന്ധുക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മണ്ണഞ്ചിറിയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും നിതിന്റെ മൃതദേഹം കണ്ടെടുത്തു.
പിന്നാലെ അഭിജിത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അഭിജിതിന്റെ ഭാര്യയുമായുള്ള നിതിന്റെ സൗഹൃദം ചോദ്യം ചെയ്തതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.