/kalakaumudi/media/post_banners/899a000e36e298271b4a377ba082b36687d796174cea197a75471a5f6f1371b1.jpg)
ഇടുക്കി: ഇടുക്കി കമ്പംമെട്ടില്‍ നവജാതശിശു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അതിഥി തൊഴിലാളികള്‍ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ദമ്പതികളെന്ന വ്യാജേനെ താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സാധുറാം, മാലതി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം കമ്പംമെട്ടിലാണ് നവജാത ശിശുവിനെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹത്തിന് മുന്‍പാണ് ഇരുവര്‍ക്കും കുട്ടി ജനിച്ചത്. അപമാനം ഭയന്ന ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.