പാലക്കാട് ഭാര്യയെ വിറക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

വേലായുധൻ തന്നെയാണ് കൊലപാതക വിവരം ബന്ധുക്കളെ അറിയിച്ചത്.അതെസമയം വേശുക്കുട്ടിക്ക് മാനസിക പ്രശ്നമുള്ളതായി ബന്ധുക്കൾ പറയുന്നു

author-image
Greeshma Rakesh
New Update
പാലക്കാട് ഭാര്യയെ വിറക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്.കോട്ടായി ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടിയാണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം എന്നാണ് സൂചന. സംഭവത്തിൽ ഭർത്താവ് വേലായുധനെ അറസ്റ്റ് ചെയ്തു. വേലായുധനും വേശുക്കുട്ടിയും തമ്മിൽ വഴക്ക് പതിവായിരുന്നതായി ബന്ധുക്കൾ പറയുന്നു.

ശനിയാഴ്ച രാത്രിയും വീട്ടിൽ നിന്ന് ശബ്ദം ഉയർന്നിരുന്നു. വഴക്കിനിടെ വേലായുധൻ വിറകുപയോഗിച്ച് വേശുക്കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് വേശുക്കുട്ടി താഴെവീണു. രാവിലെ എഴുന്നേറ്റപ്പോഴാണ് വേശുക്കുട്ടിയെ മരിച്ചു കിടക്കുന്നതായി കണ്ടത്.വേലായുധൻ തന്നെയാണ് കൊലപാതക വിവരം ബന്ധുക്കളെ അറിയിച്ചത്.അതെസമയം വേശുക്കുട്ടിക്ക് മാനസിക പ്രശ്നമുള്ളതായി ബന്ധുക്കൾ പറയുന്നു. വേലായുധനെ കോട്ടായ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

palakkad Crime murder