കായംകുളത്ത് അമ്മയെ മർദിച്ചു കൊലപ്പെടുത്തി; മകൻ കസ്റ്റഡിയിൽ

സംഭവത്തിൽ മകൻ ബ്രഹമദേവ (43)നെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.ശാന്തമ്മയുടെ ഇളയ മകനാണ് പിടിയിലായ ബ്രഹമദേവൻ.ഇയ്യാളെ ചോദ്യം ചെയ്തുവരികയാണ്

author-image
Greeshma Rakesh
New Update
കായംകുളത്ത് അമ്മയെ മർദിച്ചു കൊലപ്പെടുത്തി; മകൻ കസ്റ്റഡിയിൽ

 

ആലപ്പുഴ: കായംകുളത്ത് അമ്മയെ മർദിച്ചു കൊലപ്പെടുത്തി മകൻ. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മ (71) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ മകൻ ബ്രഹമദേവ (43)നെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.ശാന്തമ്മയുടെ ഇളയ മകനാണ് പിടിയിലായ ബ്രഹമദേവൻ.ഇയ്യാളെ ചോദ്യം ചെയ്തുവരികയാണ്.

മർദ്ദനമേറ്റ ശാന്തമ്മ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെടുകയായിരുന്നു. ശാന്തമ്മയുടെ വീടിന് സമീപത്ത് അമ്പലത്തിൽ ഉത്സവം നടക്കുന്നുണ്ടായിരുന്നു. ഉത്സവ പറമ്പിൽ ഭക്ഷണം കഴിക്കുന്നതിനിടെ ശാന്തമ്മ നാട്ടുകാരിൽ ചിലരുമായി വഴക്കിട്ടു. ഇതിനെ തുടർന്ന് പ്രകോപിതനായ മകൻ അമ്മയെയും വിളിച്ച് വീട്ടിലേക്ക് പോയി. തുടർന്ന് ഇയാൾ അമ്മയെ മർദ്ദിക്കുകയായിരുന്നു. വയറിൽ അടിയേറ്റ ശാന്തമ്മ തൽക്ഷണം തന്നെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

alappuzha Murder Case beat to death kayamkulam