ജാർഖണ്ഡിൽ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ കസ്റ്റഡിയിൽ, അന്വേഷണം

author-image
Greeshma Rakesh
New Update
ജാർഖണ്ഡിൽ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ കസ്റ്റഡിയിൽ, അന്വേഷണം

റാഞ്ചി: അവധി ആഘോഷിക്കാൻ ഇന്ത്യയിലെത്തിയ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായി. ജാർഖണ്ഡിലെ ദുംക ജില്ലായിലാണ് രാജ്യത്തിന് അപമാനകരമായ സംഭവം നടന്നത്. പത്ത് പേരടങ്ങുന്ന സംഘമാണ് വനിതയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി.മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ക്രൂര പീഡനത്തിനിരയായ യുവതി നിലവിൽ സരയാഹട്ടിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഭർത്താവിനൊപ്പം അവധി ആഘോഷിക്കാൻ ഇന്ത്യയിൽ എത്തിയതായിരുന്നു യുവതി. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഇരുവരും ഹൻസ്ദിഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദുംകയിലെ ‘കുഞ്ഞി’ ഗ്രാമത്തിലെ ടെൻ്റിലാണ് താമസിച്ചിരുന്നത്.

 

 

വെള്ളിയാഴ്ച ദമ്പതികൾ ബിഹാറിലെ ഭഗൽപൂരിലേക്ക് പോകുന്നതിനിടെയാണ് യുവതിയെ സംഘം പീഡനത്തിനിരയാക്കിയത്.ഭർത്താവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.സംഭവത്തിൽ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും ദുംക പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

gang-rape Jharkhand spanish woman