/kalakaumudi/media/post_banners/9dd6f04d4ce77beb485e8cff078bb1a4cf00a49e85b7d1330ab26436378224d0.jpg)
ഡല്‍ഹി: ഡല്‍ഹിയില്‍ മോഷണ ശ്രമത്തിനിടെ 16കാരന്‍ 18കാരനെ കുത്തിക്കൊലപ്പെടുത്തി.വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വെല്‍ക്കം ഏരിയയിലുള്ള ജന്ത മസ്ദൂര്‍ കോളനിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
18 കാരന് 60 തവണ കുത്തേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുവാവിനെ കൊലപ്പെടുത്തിയതിന് ശേഷം പ്രതി മൃതദേഹത്തിന് മുകളില്‍ രക്തം പുരണ്ട കത്തിയുമായി നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. പ്രതി ആദ്യം ഇരയെ കഴുത്ത് ഞെരിച്ച് ബോധരഹിതനാക്കിയ ശേഷം 60 തവണ കുത്തുകയായിരുന്നു.
മരിച്ചെന്ന് ഉറപ്പുവരുത്താന്‍ ഇയാള്‍ കഴുത്തില്‍ തുടര്‍ച്ചയായി കുത്തുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. പ്രായപൂര്‍ത്തിയാകാത്ത പ്രതി മൃതദേഹത്തിന് മുകളില്‍ ചവിട്ടി നൃത്തം ചെയ്യാന്‍ തുടങ്ങി.
ശേഷം മൃതദേഹം ഇടുങ്ങിയ ഇടവഴിയിലേക്ക് വലിച്ചിഴയ്ക്കുന്നതും സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. പ്രതിയെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇരയില്‍ നിന്ന് മോഷ്ടിച്ച 350 രൂപ കണ്ടെത്തി.