സുഹൃത്തുമായി പാര്‍ക്കിലെത്തിയ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേര്‍ പിടിയില്‍

സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായതായി പൊലീസ് വ്യക്തമാക്കി. അതെസമയം പ്രതികളിലൊരാള്‍ ഒളിവിലാണ്.

author-image
Greeshma Rakesh
New Update
സുഹൃത്തുമായി പാര്‍ക്കിലെത്തിയ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി: സുഹൃത്തിനൊപ്പം പാര്‍ക്കിലെത്തിയ പതിനാറു വയസ്സുകാരിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ഡല്‍ഹിയിലെ ഷഹ്ബാദ് ഡയറിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.മൂന്നുപേര്‍ പിടിയിലായതായി പൊലീസ് വ്യക്തമാക്കി. അതെസമയം പ്രതികളിലൊരാള്‍ ഒളിവിലാണ്.

സംഭവത്തില്‍ പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികള്‍ക്ക് പെണ്‍കുട്ടിയേയോ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനേയോ ഇതിനുമുന്‍പ് പരിചയമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.

delhi Crime News rape Crime India