അസമിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 17-കാരൻ അറസ്റ്റിൽ

ബാർപേട്ടയിലാണ് സംഭവം. ​ഗ്രാമത്തിലെ ഒരു വീടിനുള്ളിലെ ചാക്കിലാണ് പെൺകുട്ടിയു‌ടെ മൃത​ദേ​ഹം കണ്ടെത്തിയത്.

author-image
Greeshma Rakesh
New Update
അസമിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 17-കാരൻ അറസ്റ്റിൽ

ദിസ്പൂർ: അസമിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 17-കാരൻ അറസ്റ്റിൽ.ബാർപേട്ടയിലാണ് സംഭവം. ഗ്രാമത്തിലെ ഒരു വീടിനുള്ളിലെ ചാക്കിലാണ് പെൺകുട്ടിയു‌ടെ മൃതദേഹം കണ്ടെത്തിയത്. പ്രതിക്കെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥൻ അറിയിച്ചു.

ജനുവരി 26-നാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ സമീപത്തെ വീട്ടിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെ‌ടുക്കുകയായിരുന്നു. പൊലീസിന്റെ വിശദ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പ്രതിയിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.പ്രായപൂർത്തിയാകാത്ത പ്രതിയെ ബാർപേട്ട ജില്ലയിലെ അഡീഷണൽ പൊലീസ് സൂപ്രണ്ട് പ്രാദേശിക കോടതിയിൽ ഹാജരാക്കി.തുടർന്ന് പ്രതിയെ ജുവനൈൽ ഒബ്സർവേഷൻ ഹോമിലേയ്ക്ക് മാറ്റി.

 

Crime India murder assam Crime News pocso act rape