19 കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കിണറ്റില്‍ തള്ളി

രാജസ്ഥാനിലെ കറൌലിയില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം മുഖത്ത് ആസിഡ് ഒഴിച്ചതിന് ശേഷം കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

author-image
Priya
New Update
19 കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കിണറ്റില്‍ തള്ളി

കറൌലി: രാജസ്ഥാനിലെ കറൌലിയില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം മുഖത്ത് ആസിഡ് ഒഴിച്ചതിന് ശേഷം കിണറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

വ്യാഴാഴ്ചയാണ് 19കാരിയുടെ മൃതദേഹം ഭിലാപാഡയിലെ കിണറിനുള്ളില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചപ്പോഴാണ് പെണ്‍കുട്ടി നേരിട്ട ക്രൂരതയെക്കുറിച്ച് മനസ്സിലാകുന്നത്.

വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് ഭിലാപാഡയിലെ റോഡ് അരികിലെ കിണറില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മോഹനപുര ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചതെന്ന് സംശയിക്കപ്പെടുന്ന സ്ഥലം പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കുന്നതിന് വേണ്ടിയാണ് ആസിഡ് ഒഴിച്ച് മുഖം വികൃതമാക്കിയതെന്നാണ് സംശയിക്കുന്നത്.

രാത്രിയില്‍ ശുചിമുറിയിലേക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് പെണ്‍കുട്ടിയെ കാണാതായതായി ശ്രദ്ധയില്‍പ്പെട്ടതെന്ന് പെണ്‍കുട്ടിയുടെ അമ്മ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 

murder Rajasthan rape