250 സ്ത്രീകള്‍ക്ക് വിവാഹ വാഗ്ദാനം; രാജസ്താന്‍ സ്വദേശി അറസ്റ്റില്‍

വിവിധ സംസ്ഥാനങ്ങളിലായി കസ്റ്റംസ് ഓഫിസര്‍ ചമഞ്ഞ് 250 സ്ത്രീകള്‍ക്ക് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍.

author-image
Athira
New Update
250 സ്ത്രീകള്‍ക്ക് വിവാഹ വാഗ്ദാനം; രാജസ്താന്‍ സ്വദേശി അറസ്റ്റില്‍

ബെംഗളൂരു: വിവിധ സംസ്ഥാനങ്ങളിലായി കസ്റ്റംസ് ഓഫിസര്‍ ചമഞ്ഞ് 250 സ്ത്രീകള്‍ക്ക് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍. ചിക്ക്‌പേട്ടിലെ വസ്ത്രവ്യാപാര കേന്ദ്രത്തിലെ ജീവനക്കാരനായ നരേഷ് പുരി(45) ആണ് റെയില്‍വേ പൊലീസിന്റെ പിടിയിലായത്.

മാട്രിമോണിയല്‍ സൈറ്റുകളില്‍ പവന്‍ അഗര്‍വാള്‍, അങ്കിത് ജെയിന്‍ എന്ന വ്യാജ പേരുകളില്‍ റജിസ്റ്റര്‍ ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. പുനര്‍വിവാഹത്തിന് റജിസ്റ്റര്‍ ചെയ്തിരുന്നവരെയാണ് സമീപിച്ചിരുന്നത്. കോയമ്പത്തൂര്‍ സ്വദേശിനിയാണ് ഇയാള്‍ക്കെതിരെ ആദ്യം പരാതി നല്‍കിയത്.

ഇവരില്‍ നിന്ന് 10,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. കര്‍ണാടകയില്‍ മാത്രം 17 പേരെ ഇയാള്‍ വഞ്ചിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. രാജസ്ഥാന്‍, ഗുജറാത്ത്, ബിഹാര്‍, ജാര്‍ഖണ്ഡ്, ആന്ധ്ര, തമിഴ്‌നാട്, യുപി, ഡല്‍ഹി എന്നിവിടങ്ങളിലും സമാനമായ കേസുകളുണ്ട്.

 

 

Latest News Crime News