കാണാനില്ലെന്ന് പരാതി; മൂന്ന് സഹോദരിമാരുടെ മൃതദേഹം ഇരുമ്പുപെട്ടിക്കുള്ളില്‍

ജലന്ധര്‍ ജില്ലയിലെ കാണ്‍പൂര്‍ ഗ്രാമത്തില്‍ കാണാതായ മൂന്ന് സഹോദരിമാരുടെ മൃതദേഹം വീട്ടിലെ ഇരുമ്പുപെട്ടിക്കുള്ളില്‍ കണ്ടെത്തി. കാഞ്ചന്‍ (4) ശക്തി (7) അമൃത (9) എന്നിവരാണ് മരിച്ചത്.

author-image
Priya
New Update
കാണാനില്ലെന്ന് പരാതി; മൂന്ന് സഹോദരിമാരുടെ മൃതദേഹം ഇരുമ്പുപെട്ടിക്കുള്ളില്‍

ചണ്ഡിഗഡ്: ജലന്ധര്‍ ജില്ലയിലെ കാണ്‍പൂര്‍ ഗ്രാമത്തില്‍ കാണാതായ മൂന്ന് സഹോദരിമാരുടെ മൃതദേഹം വീട്ടിലെ ഇരുമ്പുപെട്ടിക്കുള്ളില്‍ കണ്ടെത്തി. കാഞ്ചന്‍ (4) ശക്തി (7) അമൃത (9) എന്നിവരാണ് മരിച്ചത്.

പെണ്‍കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് ഞായറാഴ്ചയാണ് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പണി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മരണകാരണം കണ്ടെത്താന്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച പകല്‍ കുട്ടികളുടെ പിതാവ് വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടെയാണ് കുട്ടികളുടെ മൃതദേഹം ഇരുമ്പുപെട്ടിക്കുള്ളില്‍ കണ്ടെത്തിതയതെന്ന് പൊലീസ് പറഞ്ഞു.

കുടിയേറ്റ തൊഴിലാളിയായ കുടുംബം വാടകവീട്ടിലാണ് താമസം. കുട്ടികളുടെ അച്ഛന്‍ നിരന്തരമായി മദ്യപിക്കുന്ന ആളാണെന്നും ബഹളം വയ്ക്കുന്നതിനെ തുടര്‍ന്ന് വീട് മാറാന്‍ ആവശ്യപ്പെട്ടിരുന്നതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Crime