തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട;50 കിലോ കഞ്ചാവ് പിടികൂടി,4 പേർ കസ്റ്റഡിയിൽ

കോവളം പൂങ്കുളത്ത് ആന്ധ്രയിൽ നിന്നെത്തിച്ച 50 കിലോ കഞ്ചാവ് പിടികൂടി. എക്‌സൈസ് സ്റ്റേറ്റ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കഞ്ചാവ് പിടിച്ചത്.

author-image
Hiba
New Update
തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട;50 കിലോ കഞ്ചാവ് പിടികൂടി,4 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കോവളം പൂങ്കുളത്ത് ആന്ധ്രയിൽ നിന്നെത്തിച്ച 50 കിലോ കഞ്ചാവ് പിടികൂടി. എക്‌സൈസ് സ്റ്റേറ്റ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കഞ്ചാവ് പിടിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഘം പിടിയിലായത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ ജസീം, സജീർ, റാഫി, മുജീബ് എന്നിവരെ എക്സെെസ് കസ്റ്റഡിയിലെടുത്തു. രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.

എക്സെെസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. ആന്ധ്രയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചത്. ജില്ലയിൽ ചെറിയ പൊതികളിലാക്കി വിൽപന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.

50 kg ganja Thiruvananthapuram Andhra