/kalakaumudi/media/post_banners/a81bf678629579cbe5961d9de9366a882d68851781abf35c9527a00e828c6d2f.jpg)
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. വര്‍ക്കല കളത്തറ സ്വദേശിനി ലീനാമണി(56) ആണ് കൊല്ലപ്പെട്ടത്. വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ലീനയുടെ ഭര്‍ത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വസ്തുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. പ്രതികള്‍ക്കായി അന്വേഷണം പോലീസ് ആരംഭിച്ചു.