കടയുടെ മുന്നില്‍ ഇരുന്നതിനെച്ചൊല്ലി തര്‍ക്കം; മധ്യവയസ്‌കനെ വെട്ടികൊന്ന് കടയുടമ

കടയുടെ മുന്നില്‍നിന്ന് എഴുന്നേറ്റ് പോകുവാന്‍ ഹരിഹരന്‍ ആവശ്യപ്പെട്ടെങ്കിലും ശശി തയ്യാറായില്ല. ഇതില്‍ പ്രകോപിതനായ ഹരിഹരന്‍ കടയുടെയുള്ളില്‍നിന്നും വാക്കത്തിയെടുത്ത് ശശിയെ വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

author-image
Greeshma Rakesh
New Update
കടയുടെ മുന്നില്‍ ഇരുന്നതിനെച്ചൊല്ലി തര്‍ക്കം; മധ്യവയസ്‌കനെ വെട്ടികൊന്ന് കടയുടമ

കൊല്ലപ്പെട്ട ശശി, പ്രതി ഹരിഹരൻ

കൊച്ചി: കൊച്ചിയിൽ കടയുടമയുടെ വെട്ടേറ്റ് മധ്യവയസ്‌കന്‍ മരിച്ചു.കടയുടെ മുന്നില്‍ ഇരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.വടക്കേ ഇരുമ്പനം ചുങ്കത്ത് ശശി (59) ആണ് കൊല്ലപ്പെട്ടത്. പ്രതി ഇരുമ്പനം അറക്കപ്പറമ്പില്‍ ഹരിഹരനെ (65) ഹില്‍പ്പാലസ് പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ വടക്കേ ഇരുമ്പനം ട്രാക്കോ കേബിളിനടുത്ത് എരൂര്‍ റോഡിലുള്ള ഹരിഹരന്റെ കടയുടെ മുന്നിലായിരുന്നു സംഭവം.തുണിക്കടയും ടെയ്ലറിങ് ഷോപ്പും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. തുണിക്കടയുടെ മുന്നില്‍ ശശി ഇരുന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.

കടയുടെ മുന്നില്‍നിന്ന് എഴുന്നേറ്റ് പോകുവാന്‍ ഹരിഹരന്‍ ആവശ്യപ്പെട്ടെങ്കിലും ശശി തയ്യാറായില്ല. ഇതില്‍ പ്രകോപിതനായ ഹരിഹരന്‍ കടയുടെയുള്ളില്‍നിന്നും വാക്കത്തിയെടുത്ത് ശശിയെ വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കഴുത്തിലും നെറ്റിയിലും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശശിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ഹരിഹരന്‍ ഈ കടയോടു ചേര്‍ന്നുതന്നെ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ശശിയുടെ ഭാര്യ: ശ്യാമള. മക്കള്‍: ശ്രീജിത്ത്, ശീതള്‍.

murder Crime News Crime Kerala eranakulam