ഡ്രൈവിങ് പരിശീലനത്തിനിടെ 18-കാരിക്കു നേരെ ലൈംഗികാതിക്രമം: 60-കാരന്‍ അറസ്റ്റില്‍

പേരാമ്പ്ര സ്വാമി ഡ്രൈവിങ് സ്‌കൂളിലെ പേരാമ്പ്ര സ്വാമി നിവാസില്‍ അനില്‍കുമാറിനെ(60)യാണ് പേരാമ്പ്ര എസ്.ഐ. ജിതിന്‍ വാസ് അറസ്റ്റ് ചെയ്തത്.

author-image
Greeshma Rakesh
New Update
ഡ്രൈവിങ് പരിശീലനത്തിനിടെ 18-കാരിക്കു നേരെ ലൈംഗികാതിക്രമം: 60-കാരന്‍ അറസ്റ്റില്‍

പേരാമ്പ്ര : ഡ്രൈവിങ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ അറസ്റ്റില്‍. 18-കാരിയുടെ പരാതിയിലാണ് അറസ്റ്റ്.പേരാമ്പ്ര സ്വാമി ഡ്രൈവിങ് സ്‌കൂളിലെ പേരാമ്പ്ര സ്വാമി നിവാസില്‍ അനില്‍കുമാറിനെ(60)യാണ് പേരാമ്പ്ര എസ്.ഐ. ജിതിന്‍ വാസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു.

കാറില്‍ പരിശീലനം നല്‍കുന്നതിനിടയില്‍ മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും മോശമായി സംസാരിച്ചെന്നുമാണ് പരാതിയെന്ന് പോലീസ് പറഞ്ഞു. മേയ് ആറിനും 25-നുമാണ് പരാതിക്കിടയാക്കിയ സംഭവം.

Arrest Crime News Sexual Assault