/kalakaumudi/media/post_banners/969a16c4a207c19d898a982080b299f0aa30dea421db78d073b668035f3e4037.jpg)
കല്‍പ്പറ്റ: പനമരത്ത് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയില്‍ വയോധികന്‍ അറസ്റ്റില്‍. അഞ്ചുകുന്ന് നിരപ്പേല്‍ പുത്തന്‍പുരയില്‍ ജോര്‍ജ്ജ് (65) നെയാണ് പനമരം സിഐ വി സിജിത്തും സംഘവും അറസ്റ്റ് ചെയ്തത്. 22 വയസ്സുള്ള പെണ്‍കുട്ടിയെ പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.