/kalakaumudi/media/post_banners/7bb4e6fab918934cc55ae2bd4f0ed7cb68522f1ee9b5a7bdd1cba274d4e7bd84.jpg)
തലശ്ശേരി: എട്ടു വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിൽ 63കാരന് 10 വർഷം കഠിന തടവ്. ചക്കരക്കല്ല് ഇരിവേരിയിലെ വലിയ വീട്ടിൽ വി.വി. അബ്ദുൽ റസാഖിനെയാണ് 10 വർഷം കഠിനതടവിനും 20,000 പിഴയടക്കാനും തലശ്ശേരി പോക്സോ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.ടി. ജോർജ് ശിക്ഷിച്ചത്. പിഴ അടക്കുന്നില്ലെങ്കിൽ എട്ടു മാസം അധിക തടവ് അനുഭവിക്കണം. 2022 മാർച്ച് 20നാണ് സംഭവം നടന്നത്.
ഉച്ചക്ക് 12 മണിയോടെ പ്രതി വീടിന്റെ അടുക്കളയിൽ അതിക്രമിച്ച് കയറി കുട്ടിയെ ലൈംഗികാതിക്രത്തിന് വിധേയമാക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ചക്കരക്കല്ല് പൊലീസ് ഇൻസ്പെക്ടറായിരുന്ന എൻ.കെ. സത്യനാഥനാണ് കേസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എം. ഭാസുരി ഹാജരായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
