ലക്‌നൗവില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി; ഒന്‍പതു വയസ്സുകാരന്‍ പിടിയില്‍

By Greeshma Rakesh.28 09 2023

imran-azhar

 

 

ലക്‌നൗ: എട്ടുവയസ്സുകാരിയെ ഒന്‍പത് വയസ്സുകാരന്‍ പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ സുശാന്ത് ഗോള്‍ഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.


പൊലീസ് സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: അര്‍ജുന്‍ഗന്‍ജില്‍ ഭിക്ഷാടനം നടത്തിയാണ് പെണ്‍കുട്ടിയും കുടുംബവും ജീവിച്ചിരുന്നത്. ബലൂണ്‍ വില്‍പ്പനയായിരുന്നു ആണ്‍കുട്ടി ചെയ്തിരുന്നത്. ഇരുവര്‍ക്കും പരസ്പരം അറിയാമായിരുന്നു. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടി താമസിച്ചിരുന്നു സ്ഥലത്ത് ആണ്‍കുട്ടി എത്തി.

 

തുടര്‍ന്ന് പെണ്‍കുട്ടിയെ ഏകന സ്റ്റേഡിയത്തിനു പിറകിലുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടി പിതാവിനെ അറിയിക്കുകയും പിതാവ് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവ സ്ഥലത്തുനിന്നും മുങ്ങിയ ആണ്‍കുട്ടിയെ പിന്നീട് പൊലീസ് പിടികൂടി.


പെണ്‍കുട്ടിയെ ആരോഗ്യ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. വനിതാ ശിശുക്ഷേമ സമിതിയുടെ നിര്‍ദേശാനുസരണമായിരിക്കും ആണ്‍കുട്ടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും പൊലീസ് പറഞ്ഞു.

 

 

OTHER SECTIONS